കേരളത്തിലെ കോവിഡ് വ്യാപനം; വാളയാര്‍ കടക്കാന്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി തമിഴ്നാട്
ചെന്നൈ : കേരളത്തില്‍ കോവിഡ് വ്യാപന ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ശക്തമാക്കുന്നത്.
കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പ്രവേശിക്കാന്‍ 72 മണിക്കൂറിനിടയില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ രണ്ട് ഡോസ് വാക്‌സീനും എടുത്ത സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം വര്‍ധനവ് വന്നതോടെയാണ് കേരളത്തിലെ സാഹചര്യം കൂടി കണക്കിലെടുത്ത് കോയമ്പത്തൂരില്‍ നിയന്ത്രണം കടുപ്പിക്കുന്നത്. വാളയാര്‍ ഉള്‍പ്പടെ കോയമ്പത്തൂരിലേക്ക് പ്രവേശിക്കാനുള്ള എല്ലാ ചെക്ക്‌പോസ്റ്റിലും കര്‍ശന പരിശോധന ഉണ്ടാകും. പരിശോധന ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്ക്‌പോസ്റ്റില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
കോയമ്പത്തൂരിലേക്കും നീലഗിരിയിലേക്കുമുള്ള അതിര്‍ത്തികളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങള്‍. തമിഴ്‌നാട്ടിലെ മറ്റ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇ-പാസ് മാത്രം കയ്യില്‍ കരുതിയാല്‍ മതി.

No comments