മൊഗ്രാൽ പുത്തൂർ 'പഞ്ചം കുടിവെള്ള പദ്ധതി' നാടിന് സമ്മാനിച്ചു
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചത്തെ കുടിവെള്ള പ്രശ്നത്തിന് കൂടുതൽ സൗകര്യത്തിനായി ഒരു മനുഷ്യ സ്നേഹി കുടിവെള്ള പദ്ധതിയൊരുക്കി. ചെർക്കളയിലെ ഇഖ്ബാലിൻ്റെ ഭാര്യ സർഫുന്നിസ എന്ന മഹതി കുഴൽക്കിണറിനുള്ള സഹായം ചെയ്തത്.
കുടുംബാരോഗ്യ കേന്ദ്രത്തിനരികെ ബോർ ബെൽ അടിക്കുകയും ചെയ്തു, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ : ഷെമീറ ഫൈസൽ, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ , സർഫുന്നിസ എന്നിവർ ചേർന്ന് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് കുടിവെള്ള സൗകര്യത്തിന് പുറമെയാണിത്, ഗ്രാമ പഞ്ചായത്തംഗം നൗഫൽ പുത്തൂർ ,മുൻ മെമ്പർ ഹമീദ് ബള്ളൂർ , അബ്ദു മാസ്റ്റർ,കലീൽ തളങ്കര ,മുസ ചെങ്കള,തുടങ്ങിയവർ സംബന്ധിച്ചു,, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിൻ്റെ നേതൃത്വത്തിൽ നിലവിലുള്ള കുടിവെള്ള ടാങ്ക് ശുചീകരിച്ചു.

No comments