ഗോള്‍ഡന്‍ ബോയ്, കാത്തിരിപ്പിന് വിരാമം; ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിൽ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്
ടോക്യോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.
യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി. തന്റെ ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് ചോപ്രയെറിഞ്ഞത്. പിന്നാലെ സ്വര്‍ണം കണ്ടെത്തിയ ദൂരം. മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് സ്വന്തമാക്കാനായത്. നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളായി.
ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാഡ്‌ലെഷ് (85.44) വെള്ളി നേടി. ചെക്കിന്റെ വിറ്റ്‌സസ്ലാവ് വെസ്ലി (85.44) വെങ്കലം നേടി.
No comments