Breaking News

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കില്ല; പൊലീസിന്റെ ആവശ്യം തള്ളി കോടതി


ഈ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്ക് എതിരായ കേസില്‍ പോലീസിന് തിരിച്ചടി. എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പോലീസ് നല്‍കിയ അപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവര്‍ക്കും അനുവദിച്ച ജാമ്യം തുടരും. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും കഞ്ചാവ് കടത്തില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്ന തരത്തില്‍ ആയിരുന്നു പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശം.

 ഇവര്‍ സമൂഹമാധ്യമങ്ങളില്‍ കലാപത്തിന് ആഹ്വാനം ചെയ്തതെന്നും ആയുധങ്ങള്‍ ഉപയോഗിച്ചെന്നും പോലീസ് ആരോപിച്ചിരുന്നു. ഇതിനാല്‍ ജാമ്യം റദ്ദാക്കണമെന്നയിരുന്നു പോലീസിന്റെ ആവശ്യം. കൂടുതല്‍ അന്വേഷണത്തിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. .

ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തതിനെതിരെയായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് ഇരുവരെയും റിമാന്റ് ചെയ്‌തെങ്കിലും ജാമ്യം ലഭിക്കുകയായിരുന്നു

No comments