ബോവിക്കാനം-കുറ്റിക്കോൽ റോഡ്; പ്രശ്ന പരിഹാരത്തിന് വേഗം കൂട്ടിയത് പൊതുപ്രവർത്തകൻ നാസർ ബെള്ളിപ്പാടിയുടെ അവസരോചിത ഇടപെടൽ മന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കുന്നതടക്കം പ്രസ്തുത റോഡ് വിഷയത്തിൽ വലിയ ഇടപെടലാണ് നാസർ ബെള്ളിപ്പാടി നടത്തിയത്
ബോവിക്കാനം: ഭൂമി തർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ബോവിക്കാനം - കുറ്റിക്കോൽ റോഡ് പ്രശ്നപരിഹാരത്തിനു വേഗത കൂട്ടിയത് പൊതുപ്രവർത്തകൻ നാസർ ബെള്ളിപ്പാടിയുടെ അവസരോചിത ഇടപെടൽ. മന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കുന്നത് അടക്കം പ്രസ്തുത റോഡ് വിഷയത്തിൽ വലിയ ഇടപെടലാണ് നാസർ ബെള്ളിപ്പാടി നടത്തിയത്.
പ്രസ്തുത വിഷയത്തിൽ സി.എച്ച് കുഞ്ഞമ്പു എംഎൽഎ യുടെ നേതൃത്വത്തിൽ മുളിയാർ പഞ്ചായത്ത് ഓഫീസിൽ വിളിച്ച് യോഗത്തിൽ പ്രശ്നപരിഹാരത്തിന് തീരുമാനം. ഭൂവുടമകൾ ഭൂമി വിട്ടു നൽകുന്നതുമായ ബന്ധപ്പെട്ട ആശങ്ക അറിയിച്ചു. എംഎൽഎ മറുപടി നൽകി, റോഡിന്റെ വികസനത്തിന് തടസ്സമായി ഭൂവുടമകൾ കൊടുത്ത കേസ് പിൻവലിക്കാൻ ധാരണയായി.
റോഡിനോട് ചേർന്നുള്ള 10 മീറ്റർ വിട്ടുനൽകും ഭൂമി വിട്ടു നൽകിയവർക്ക് സർക്കാർ തലത്തിൽ സഹായം നൽകാൻ എംഎൽഎ ഇടപെടുമെന്നും അറിയിച്ചു. ഇതിനായി പ്രത്യേക കോർ കമ്മിറ്റിയും രൂപീകരിച്ചു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഭൂവുടമകളുടെ രണ്ട് പ്രതിനിധികൾ, വ്യാപാരികളുടെ പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ടതാണ് അടങ്ങിയതാണ് കമ്മിറ്റി.
മലയോര മേഖലയുടെ യാത്രാസൗകര്യങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു ബോവിക്കാനം എരിഞ്ഞിപ്പുഴ റോഡ് ഒന്നാം പിണറായി സർക്കാർ 54 കോടി രൂപയിലേക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത്. 17 കിലോമീറ്റർ ദൂരം റോഡ് വികസിച്ചപ്പോൾ പലരും ഭൂമി സൗജന്യമായി വിട്ടു നൽകി. ഭൂവുടമകളുടെ തർക്കത്തെ തുടർന്ന് ബോവിക്കാനം ടൗണിലെ 270 മീറ്റർ റോഡ് വികസനം നടന്നില്ല. കോടതിയിൽനിന്ന് സ്റ്റേ ഓർഡർ കൂടി വാങ്ങിയതോടെ വികസനം ഉപേക്ഷിക്കുന്ന നിലയിലായി. സെപ്റ്റംബറിലെ റോഡ് വികസന കരാർ കാലാവധി അവസാനിക്കും, സ്ഥലം വിട്ടു നൽകിയില്ലെങ്കിൽ റോഡ് വികസനം കിഫ്‌ബി ഉപേക്ഷിക്കുന്ന നിലയിലായിരുന്നു.
കൃത്യമായ സന്ദർഭത്തിൽ ഈ വിഷയം മന്ത്രിയുടെ മുമ്പിൽ എത്തിക്കുകയും നല്ല രീതിയിലുള്ള ഇടപെടൽ നടത്തുകയും ചെയ്ത നാസർ ബെള്ളിപ്പാടിക്ക് അഭിനന്ദനം അറിയിക്കുകയും ഇതുപോലുള്ള ജനോ പകരമായ കാര്യങ്ങൾ അധികൃതർക്ക് മുമ്പിലേക്ക് എത്തിക്കാനുള്ള ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments