എസ്.എസ്. എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം.എസ്.എഫ് ചെർക്കള വെസ്റ്റ് കമ്മിറ്റി അനുമോദിച്ചു
ചെർക്കള : പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടി നാടിനു അഭിമാനമായ വിദ്യാർത്ഥികളെ എം.എസ്.എഫ് ചെർക്കള വെസ്റ്റ് കമ്മിറ്റിയുടെ അനുമോദന ഉപഹാരം കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന് സമ്മാനിച്ചു. പ്രസ്തുത പരിപാടിയിൽ സലാം ചെർക്കള അധ്യക്ഷത വഹിച്ചു, എം എസ് എഫ് ചെർക്കള വെസ്റ്റ് ജനറൽ സെക്രട്ടറി റഷീദ് ദാരിമി സ്വാഗതം പറഞ്ഞു. ഷാഹുൽ ഹമീദ് ദാരിമി പ്രാർത്ഥന നടത്തി.
നാസർ ചായിന്റടി, മുനീർ പി ചെർക്കള, അഹമ്മദ് ദുബൈ, ബഷീർ ബംബ്രാണി, അഷ്റഫ് അംതു, സിദ്ദീഖ് കനിയടുക്കം, ജാൻവാസ് ബംബ്രാണി, ഹനീഫ് പട്ളം തുടങ്ങിയവർ പ്രസംഗിച്ചു. ആബിദ് വക്കീൽ നന്ദി പറഞ്ഞു.

No comments