Breaking News

ശിഹാബ് തങ്ങൾ; ന്യൂനപക്ഷങ്ങളേയും മുഖ്യധാരയിലേക്ക് വളർത്തിയ മഹാ മനീഷി: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ചെർക്കള: മത സൗഹാർദ്ദം ഊട്ടിയുറപ്പിച്ച് കേരളീയർക്കിടയിൽ മൈത്രിയുടെ ചാലക ശക്തിയായി പ്രവർത്തിച്ച് ബഹുസ്വര സമൂഹത്തിൽ ന്യൂനപക്ഷങ്ങളേയും മുഖ്യധാരയിലേക്ക് കൈ പിടിച്ച് വളർത്തിയ മഹാ മനീഷിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ എൻ എ നെല്ലിക്കുന്ന് എം എൽ എ അനുസ്മരിച്ചു.

ചെർക്കള വെസ്റ്റ് എംഎസ്എഫ് കമ്മിറ്റി പൊടിപ്പള്ളം മദ്രസ്സയിൽ സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ-+2 എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദന സദസ്സ് എം എൽ എ ഉദ്ഘാടനം ചെയ്തു.
മുസ്ലിംലീഗ് കാസർകോട് മണ്ഡലം ജനറൽ സെക്രടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.

സലാം ചെർക്കള അദ്യക്ഷത വഹിച്ചു ,എംഎസ്എഫ് ചെർക്കള വെസ്റ്റ് ജനറൽ സെക്രടറി റഷീദ് ദാരിമി സ്വാഗതം പറഞ്ഞു.ഷാഹുൽ ഹമീദ് ദാരിമി പ്രാർത്ഥന നടത്തി.

നാസർ ചായിന്റടി,മുനീർ പി ചെർക്കള,അഹമ്മദ് ദുബൈ,ബഷീർ ബംബ്രാണി,അഷ്റഫ് അംതു,സിദ്ദീഖ് കനിയടുക്കം,ജാൻവാസ് ബംബ്രാണി,ഹനീഫ് പട്ളം പ്രസംഗിച്ചു,ആബിദ് വക്കീൽ നന്ദി പറഞ്ഞു.

No comments