തർക്കങ്ങൾക് വിരാമം; ബോവിക്കാനം - ഇരിയണ്ണി റോഡിന് സ്വപ്ന സാക്ഷാൽകാരം
ബോവിക്കാനം: ഭൂമി തർക്കത്തെതുടർന്ന് പ്രതിസന്ധിയിലായ ബോവിക്കാനം - ഇരിയണ്ണി റോഡ് ഉടൻ യാഥാർത്ഥ്യമാകും. സി എച്ച് കുഞ്ഞമ്പു എംഎൽഎ യുടെ നേതൃത്വത്തിൽ മുളിയാർ പഞ്ചായത്ത് ഓഫീസിൽ വിളിച്ച് യോഗത്തിലാണ് തീരുമാനം. ഭൂവുടമകൾ ഭൂമി വിട്ടു നൽകുന്നതുമായ ബന്ധപ്പെട്ട ആശങ്ക അറിയിച്ചു. എംഎൽഎ മറുപടി നൽകി, റോഡിന്റെ വികസനത്തിന് തടസ്സമായി ഭൂവുടമകൾ കൊടുത്ത കേസ് പിൻവലിക്കാൻ ധാരണയായി.
റോഡിനോട് ചേർന്നുള്ള 10 മീറ്റർ വിട്ടുനൽകും ഭൂമി വിട്ടു നൽകിയവർക്ക് സർക്കാർ തലത്തിൽ സഹായം നൽകാൻ എംഎൽഎ ഇടപെടുമെന്നും അറിയിച്ചു. ഇതിനായി പ്രത്യേക കോർ കമ്മിറ്റിയും രൂപീകരിച്ചു, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് ഭൂവുടമകളുടെ രണ്ട് പ്രതിനിധികൾ, വ്യാപാരികളുടെ പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ടതാണ് അടങ്ങിയതാണ് കമ്മിറ്റി.
മലയോര മേഖലയുടെ യാത്രാസൗകര്യങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു ബോവിക്കാനം എരിഞ്ഞിപ്പുഴ റോഡ് ഒന്നാം പിണറായി സർക്കാർ 54 കോടി രൂപയിലേക്ക് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചത്. 17 കിലോമീറ്റർ ദൂരം റോഡ് വികസിച്ചപ്പോൾ പലരും ഭൂമി സൗജന്യമായി വിട്ടു നൽകി. ഭൂവുടമകളുടെ തർക്കത്തെ തുടർന്ന് ബോവിക്കാനം ടൗണിലെ 270 മീറ്റർ റോഡ് വികസനം നടന്നില്ല. കോടതിയിൽനിന്ന് സ്റ്റേ ഓർഡർ കൂടി വാങ്ങിയതോടെ വികസനം ഉപേക്ഷിക്കുന്ന നിലയിലായി. സെപ്റ്റംബറിലെ റോഡ് വികസന കരാർ കാലാവധി അവസാനിക്കും, സ്ഥലം വിട്ടു നൽകിയില്ലെങ്കിൽ റോഡ് വികസനം കിഫ്‌ബി ഉപേക്ഷിക്കുന്ന നിലയിലായി.
യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതോടെ പൂർണ്ണമായും തകർന്ന റോഡിനു പകരം വീതിയുള്ള സൂപ്പർ റോഡ് വരും. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് സിജി മാത്യു അധ്യക്ഷനായി, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, എം മാധവൻ, ബി ഗണേഷ് നായക്, ഡോക്ടർ കെ സുബ്രായ ഭട്ട്, അബ്ദുൽറഹ്മാൻ തോണി പള്ളം, എ ബി ഷാഫി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി സ്വാഗതം പറഞ്ഞു.

No comments