Breaking News

വൈദ്യുതി തടസ്സം; ഉദ്യോഗസ്ഥ അനാസ്ഥ ഒഴിവാക്കണം: ക്യാപ്സിക്കോസ് ക്ലബ്‌ യൂത്ത് ലീഗ് കൺവൻഷനിൽ വെച്ച് പുതിയ ക്ലബ്‌ ഭാരവാഹികളെ തെരെഞ്ഞെടുത്തു


കുമ്പഡാജെ: കാറ്റും മഴയും കാരണം ഏതെങ്കിലും വൈദ്യുതി  ലൈനിൽ തടസ്സം നേരിട്ടാൽ ചുറ്റുപാടുമുള്ള മുഴുവൻ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്യുന്ന പ്രവണത ശരിയല്ലെന്നും അത്തരം നീക്കത്തിലൂടെ ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് അധികൃതർ അറിയാതെ പോവുന്നത് അവസാനിപ്പിക്കണമെന്നും കുമ്പഡാജെ ക്യാപ്സിക്കോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  യോഗം ആവശ്യപ്പെട്ടു .

ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോലും പേര് ദോഷമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ ഉണ്ടാവുന്നത് നല്ലതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
യൂത്ത് ലീഗ് കൺവൻഷനിൽ വെച്ച് പുതിയ ക്ലബ്ബ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അഫ്സൽ.കെ.എസ് (പ്രസിഡന്റ്)
ഫാറൂഖ് .എസ് (സെക്രട്ടറി)
ഗഫൂർ കല്ലിസ്‌ന(ട്രഷറർ)
വൈസ് പ്രസിഡന്റ്‌ :-അബ്ദുൽ റഹ്മാൻ എസ്,ഖലീൽ കല്ലിസിന
ജോയിന്റ് സെക്രട്ടറി : അജ്മൽ,സലാഹ് 
യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് നാസർ കൊല്ലട്ക്കം അധ്യക്ഷതയിൽ ഫാറൂഖ് കുമ്പഡാജെ ഉൽഘാടനം ചെയ്തു.
വൈ.ഹനീഫ കുമ്പഡാജെ ഭാഷാ സമര രക്തസാക്ഷികളെ അനുസ്മരണ പ്രഭാഷണം നടത്തി.എസ്.മുഹമ്മദ്,മുജീബ് കെ.എം,മുജീബ് മൗലവി സംസാരിച്ചു 
സിദ്ധീഖ് തായൽ സ്വാഗതവും ഖലീൽ കെ.എസ് നന്ദിയും പറഞ്ഞു.

No comments