Breaking News

'വാഹനം ഇടിച്ചുകൊലപ്പെടുത്തും': കെ.ടി ജലീലിന് വധഭീഷണി, പൊലീസിന് പരാതി നല്‍കി


മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി കെ.ടി ജലീലിന് വധഭീഷണി. വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് എംഎൽഎയുടെ ഫോണിലേക്ക് ഭീഷണി വന്നത്. വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് വ്യക്തമാണന്ന് കെ.ടി. ജലീല്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം. വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്.

ഹംസ എന്ന പേര് പറഞ്ഞാണ് ശബ്ദ സന്ദേശം വന്നത്. ഈ ദിവസം ഓർമ്മയിൽ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോൺ സന്ദേശത്തിലുണ്ട്. സംഭവത്തിൽ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് ഡിജിപിക്ക് പരാതി നൽകി. തെളിവും പൊലീസിന് കൈമാറി.

മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. തന്നോടുളള രാഷ്ട്രീയ ശത്രുതയുടെ ഭാഗമായാണ് വധഭീഷണി എന്ന നിഗമനത്തിലാണ് കെ.ടി. ജലീല്‍.

No comments