കയ്യെത്തും ദൂരത്ത് വൈദ്യുത ലൈൻ ; ദുരന്തം മുഖാമുഖം കണ്ട് ചൂരിമൂല-കുന്നിൽ നിവാസികൾ: അടിയന്തിര നടപടി ആവശ്യപ്പെട്ട് കേരള പൗരാവകാശ സംരക്ഷണ സമിതി.
മുളിയാർ: ചൂരിമൂല കുന്നിൽ പ്രദേശവാസികൾ താമസിക്കുന്ന വീടിന്റെയും സമീപത്തെ മരങ്ങൾക്കും തൊട്ടുരുമ്മി വൈദ്യുത ലൈൻ കടന്നു പോകുന്നത് വൻ ദുരന്തത്തിന് കാരണമാകുമെന്ന് ഭയപ്പെട്ട് നാട്ടുകാർ.
വൈദ്യുത ലൈനിന്റെ ആരംഭ ഭാഗം മുതൽ സമീപത്തെ വീടിന്റെ അടുക്കളയുടെ മേൽക്കൂര ഭാഗത്തിന് തൊട്ടാണ് പ്രസ്തുത വൈദ്യുതി ലൈൻ വലിച്ചിരിക്കുന്നത്.
പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ ഗൗനിച്ചില്ല എന്ന ആക്ഷേപമുണ്ട്.
നിലവിലെ സ്ഥിതി തുടർന്നാൽ വലിയ ദുരന്തത്തിന് കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
അധികൃത ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും, പ്രദേശവാസികളുടെ ജീവന് സുരക്ഷിതത്വം ഉറപ്പു നൽകണമെന്നും, വിഷയം ചൂണ്ടിക്കാട്ടി വൈദ്യുത വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള വകുപ്പ് മേധാവികൾക്ക് പരാതി നൽകുമെന്നും,കേരള പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു .

No comments