Breaking News

കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു


കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. രാജ്യത്ത് ഒരു മതനിരപേക്ഷ സര്‍ക്കാര്‍ വരണമെന്നാണ് കോണ്‍ഗ്രസ് അല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ബാധിച്ച സംഘടനാ രോഗങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതിനാണ് തന്നെ പുറത്താക്കിയത്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പെരുമാറുന്നത്. സ്റ്റേറ്റ് മാഫിയ കൂട്ടുകെട്ടിന്റെ കയ്യിലാണ് പാര്‍ട്ടി. അതിന് നേതൃത്വം നല്‍കുന്നവരെയാണ് പുതിയ ഡി.സി.സി പ്രസിഡന്റുമാരായി നിയമിച്ചതെന്നും പ്രശാന്ത് പറഞ്ഞു.

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. കെ.സി വേണുഗോപാലിനെ വ്യക്തിപരമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.

No comments