Breaking News

പൊലീസുകാരെ വലയിലാക്കുന്ന ഹണിട്രാപ്പ് സുന്ദരിയ്ക്കായി അന്വേഷണം ഊർജ്ജിതം; ആലപ്പുഴയിലെ പൊലീസുകാരന് നഷ്ടമായത് ആറുലക്ഷം രൂപ


കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണിട്രാ​പ്പി​ല്‍ കു​ടു​ക്കി പണം ത​ട്ടു​ന്ന യു​വ​തി​യെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഹൈ​ടെ​ക് സെല്ലിന്‍റെ സഹായത്തോടെയാണ് അന്വേഷണം. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ബ​ര്‍ ഡോ​മും ഹൈ​ടെ​ക് സെ​ല്ലും സം​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷ​ണം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് സുന്ദരിയുടെ വലയിൽ അകപ്പെട്ടത്. ഇവരിൽ മിക്കവർക്കും ലക്ഷങ്ങൾ നഷ്ടമാകുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐയ്ക്ക് ആറു ലക്ഷം രൂപയാണ് തട്ടിപ്പിൽ നഷ്ടമായത്. (പ്രതീകാത്മക ചിത്രം )

പു​തി​യ ബാ​ച്ചി​ലെ ചി​ല എസ് ഐമാരാണ് ഏറ്റവും പുതിയതായി ഹണി ട്രാപ്പ് കുടുക്കിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പല ഉദ്യോഗസ്ഥർക്കും ലക്ഷണങ്ങളും പതിനായിരങ്ങളും നഷ്ടമായി. എന്നാൽ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാൻ തയ്യാറായില്ല. സമൂഹമാധ്യമങ്ങൾ വഴി പൊലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി. പരിചയപ്പെടുന്ന പൊലീസുകാർ വഴി കൂടുതൽ പൊലീസുകാരിലേക്ക് ബന്ധം സ്ഥാപിക്കുകയാണ് യുവതി ചെയ്തിരുന്നത്. 

No comments