ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലൈന്‍ മാറി; അബുദാബിയില്‍ 16378 ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ
ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലൈന്‍ മാറി; അബുദാബിയില്‍ 16378 ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ
അബുദാബി: മുന്നറിയിപ്പു ഇന്‍ഡിക്കേറ്റര്‍ ഇടാതെ ലൈന്‍ മാറിയ 16,378 ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തിയതായി അബുദാബി പോലീസ്. ഇടത്തോട്ടോ വലത്തോട്ടോ ലൈന്‍ മാറുന്നതിനു മുന്‍പും മറ്റു റോഡുകളിലേക്കു പ്രവേശിക്കുന്നതിനു മുന്‍പും ഇന്‍ഡിക്കേറ്റര്‍ ഇടണമെന്നും അധികൃതര്‍ പറഞ്ഞു.
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ലൈന്‍ മാറുന്നതിനിടെ ഇതേ പാതയില്‍ എത്തുന്ന മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഗുരുതര അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗതാഗത നിയമം പാലിച്ച് സ്വന്തം സുരക്ഷയും മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും പോലീസ് പറഞ്ഞു
No comments