Breaking News

കൊവിഡ് വ്യാപനം; നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി

 കൊവിഡ് വ്യാപനം; നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി




1)നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(no.16366)

2) കൊല്ലം - തിരുവനന്തപുരം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06425)

3) കോട്ടയം-കൊല്ലം അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.06431).

4) തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്‌റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(no.0635),



കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് 22.1.22 മുതല്‍ 27.1.22 വരെ നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദ് ചെയ്തു. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാചര്യത്തില്‍ ഞായറാഴച്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, പനിയും ലക്ഷണങ്ങളും ഉള്ളവര്‍ പൊതുഇടത്തിലേക്ക് ഇറങ്ങുകയോ ഓഫീസില്‍ പോവുകയോ ചെയ്യരുതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം. കുട്ടികളും സ്‌ക്കൂളില്‍ പോകരുത്. ജലദോഷം ഉള്‍പ്പെടെയുള്ളവര്‍ ഹോം ഐസോലേഷനില്‍ പ്രവേശിക്കണം. ഒരു ബെഡ്റൂം, ബാത്ത്റൂം ഉപയോഗിക്കുക. വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം ഉണ്ടാവരുത്. നല്ല ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, എട്ട് മണിക്കൂറെങ്കിലും കൃത്യമായി ഉറക്കുക, പള്‍സ് ഓക്സിമീറ്റര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

No comments