Breaking News

ദേളി - കരിച്ചേരി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സൗഹൃദ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു

ദേളി - കരിച്ചേരി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സൗഹൃദ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.


പൊയിനാച്ചി: ചെമ്മനാട് ,ഉദുമ, പള്ളിക്കര പഞ്ചായത്തുകളിലൂടെയുള്ള ദേളി - മാങ്ങാട് - വെട്ടിക്കുന്ന്- കൂട്ടപ്പുന്ന - കരിച്ചേരി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. ഇരുചക്ര വാഹനങ്ങൾക്കു പോലും പോകാൻ പറ്റാത്ത റോഡ് നന്നാക്കുന്നതിനു വേണ്ടി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നതല്ലാതെ, വർഷങ്ങളായി നടപ്പിലാകുന്നില്ല. എത്രയും പെട്ടെന്ന് വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് പ്രവർത്തി നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പള്ളിക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് പറമ്പ് സൗഹൃദ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് എ.ബാലകൃഷണൻ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി കെ.ജനാർദ്ദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ.വേണുഗോപാലൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
       പൊയിനാച്ചി - ബന്ദടുക്ക റോഡിൽ പറമ്പ് പ്രദേശത്ത്, നിർത്തിവെച്ച ഓവുചാൽ നിർമ്മാണം പൂർത്തിയാക്കണമെന്നും പറമ്പ് പ്രദേശങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും അധികൃതരോടാവശ്യപ്പെടുന്ന പ്രമേയവും അംഗീകരിച്ചു.
എ.സി.നാരായണൻ, കെ.മാധവൻ നായർ, പ്രകാശൻ എ.സി., കെ.ദാമോദരൻ നായർ, ദിവാകരൻ എ എന്നിവർ പ്രസംഗിച്ചു.
    
ഭാരവാഹികൾ: പ്രസിഡണ്ട്: ബാലകൃഷ്ണൻ എ.
വൈസ് പ്രസിഡണ്ട്: കെ.സുധാകരൻ
സെക്രട്ടറി: ജനാർദ്ദനൻ.കെ.
ജോ: സെക്രട്ടറി: എ.പ്രമോദ് കുമാർ
ട്രഷറർ: എ.വേണുഗോപാലൻ എന്നിവരെ തെരഞ്ഞെടുത്തു.

No comments