അന്തർ സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പരിശോധന നടത്തേണ്ടതില്ല; മാർഗനിർദേശം പുതുക്കി ഐ.സി.എം.ആർ
കോവിഡ് പരിശോധനാ മാർഗനിർദേശം പുതുക്കി ഐ.സി.എം.ആർ. അന്തർ സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പരിശോധന ഇനി നടത്തേണ്ടതില്ല. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ ഇനിമുതൽ പരിശോധന നടത്തേണ്ട.
രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്കും പരിശോധന ആവശ്യമില്ല. അറുപത് വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഈ മാനദണ്ഡം ബാധകമല്ല. വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്നവർ പരിശോധന നടത്തണമെന്നും ഐ.സി.എം.ആർ മാർഗനിർദേശത്തിൽ പറയുന്നു.
No comments