അതിതീവ്രം കൊവിഡ്: സ്കൂളുകളുടെ പ്രവർത്തനം ഇനി എങ്ങനെ? തീരുമാനിക്കാൻ നാളെ ഉന്നതതലയോഗം
അതിതീവ്രം കൊവിഡ്: സ്കൂളുകളുടെ പ്രവർത്തനം ഇനി എങ്ങനെ? തീരുമാനിക്കാൻ നാളെ ഉന്നതതലയോഗം
തിരുവനന്തപുരം: കൊവിഡ് വ്യാപനം (Covid 19) അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് ഉന്നതലയോഗം വിളിച്ചു. 1 മുതൽ 9 വരെയുള്ള ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഓഫ് ലൈൻ ക്ലാസുകളുടെ ക്രമീകരണം, പരീക്ഷാ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്‍റെ പുരോഗതി, എന്നിവ നാളെ ചേരുന്ന യോഗം ചർച്ച ചെയ്യും. ഫെബ്രുവരി പകുതിയോടെ രോഗബാധ കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പരീക്ഷാ തിയ്യതി തൽക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ കൊവിഡ് അവലോകനസമിതി തീരുമാനിച്ചത്.
No comments