Breaking News

ഇനി ഗ്രീന്‍ പാസ് ലഭിക്കാന്‍ പിസിആര്‍ നെഗറ്റീവ് ഫലം വേണ്ട: പുതിയ തീരുമാനവുമായി അബുദാബി

 ഇനി ഗ്രീന്‍ പാസ് ലഭിക്കാന്‍ പിസിആര്‍ നെഗറ്റീവ് ഫലം വേണ്ട: പുതിയ തീരുമാനവുമായി അബുദാബി


വാക്സിനേഷന്‍ പൂര്‍ത്തിയായ കൊവിഡ് ബാധിതര്‍ക്ക് അബുദാബിയില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം വേണ്ടെന്ന് അബുദാബി. കൊവിഡ് പോസിറ്റീവായ ശേഷം 11 ദിവസം കഴിഞ്ഞാല്‍ അല്‍ ഹൊസന്‍ ആപ്പില്‍ സ്റ്റാറ്റസ് പച്ചയാകും.
നേരത്തെ ഇതുപോലെ ഗ്രീന്‍ പാസ് ലഭിക്കാന്‍ 2 തവണ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ കൊവിഡ് പോസിറ്റീവായി 11 ദിവസത്തെ ക്വാറന്റെയ്ന്‍ കഴിഞ്ഞാല്‍ ആപ്പില്‍ സ്റ്റാറ്റസ് പച്ചയാകുകയും അതിനു ശേഷം ഇത് ചാരനിറമാവുകയും ചെയ്യും. ഗ്രീന്‍ പാസ് തുടരാന്‍ 14 ദിവസത്തെ ഇടവേളകളില്‍ പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആകണം. അതേസമയം കൊവിഡ് പോസിറ്റീവ് 90 ആയവര്‍ ദിവസത്തിനു ശേഷം മാത്രമേ വാക്സിന്‍ സ്വീകരിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

No comments