അർബുദ ബാധിതർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി ബേള സെന്റ്. മേരീസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ബ്ലഡ് ഡോണേർസ് കേരളയും
അർബുദ ബാധിതർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി ബേള സെന്റ്. മേരീസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ബ്ലഡ് ഡോണേർസ് കേരളയും
ബേള:- അർബുദബാധിതർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശവുമായി ബേള സെന്റ്. മേരീസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ബ്ലഡ് ഡോണേഴ്‌സ് കേരളയും.
അർബുദ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവർക്ക് കേശദാനത്തിലൂടെ സ്നേഹത്തിന്റെ കരുതൽ തീർക്കുകയാണ് ബേളയിൽ പ്രവർത്തിക്കുന്ന സെന്റ്. മേരീസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും വളണ്ടിയർമാരും.
ഫെബ്രുവരി 18 ഉച്ചക്ക് 2 മണിക്ക് കോളേജ് ക്യാമ്പസിൽ വെച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഹെയർ ഡൊണേഷൻ ക്യാമ്പിൽ 18 ഓളം സുമനസ്സുകൾ കേശദാനം നടത്തി. വിദ്യാർത്ഥികൾക്ക് മാതൃകയെന്നോണം കോളേജിലെ അധ്യാപികമാരായ മിസ്സിസ്. ഉമ സി എൻ, മിസ്സിസ്. യശശ്രീ.ടി എന്നിവർ ഈ ഉദ്യമത്തിൽ പങ്കാളികളായത് ഏറെ ശ്രദ്ധേയമാണ്. കോളേജ് വിദ്യാർത്ഥികൾ, സ്റ്റാഫ്സ് എന്നിവർക്ക് പുറമെ കോളേജിന് പുറത്തു നിന്നും അഞ്ചിലേറെ ദാതാക്കൾ എത്തിയത് കോളേജിന്റെ സാമൂഹിക ഇടപെടലുകൾ എത്രത്തോളം സുതാര്യവും സ്വാഗതാർഹവും ആണെന്നുള്ളത് ചൂണ്ടിക്കാട്ടുന്നു.
ചടങ്ങിൽ ബ്ലഡ് ഡോണേർസ് കേരള ചാരിറ്റബിൾ സൊസൈറ്റി കാസർഗോഡ് ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി വിശ്ഷ്ടാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഫാദർ അനിൽ അവിൽഡ് ലോബോ അധ്യക്ഷത വഹിച്ചു. സി ഒ പി ഡി കോർഡിനേറ്റർ രവി ക്രസ്ഥ , വൈസ് പ്രിൻസിപ്പാൾ മിസ്റ്റർ വിൻസെന്റ് ഡിസോസ, കോളേജ് എൻ എസ് എസ് കോഓർഡിനേറ്റർ അനൂപ് ചന്ദ്രൻ, ബി ഡി കെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശൈലനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്പർശ കോ ഓർഡിനേറ്റർ മിസിസ് ശിൽപ റെയ്ന ഡിസോസയുടെ നേതൃത്വത്തിൽ രക്തദാനം, കാൻസർ അവേർനെസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചതിനു ശേഷമാണ് ക്യാമ്പ് സമാപിച്ചത്.
No comments