Breaking News

"ദുബായ് ഗോൾഡൻ വിസ" ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; നാലു വയസ്സുകാരി 'ആയിഷ അസീൻ സലീൽ

 "ദുബായ് ഗോൾഡൻ വിസ" ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; നാലു വയസ്സുകാരി 'ആയിഷ അസീൻ സലീൽ'

സലീൽ മുഹമ്മദ്‌, അറഫ അബ്ദുൽ റഹിമാൻ എന്നീ ഡോക്ടർ ദമ്പതികളുടെ മകളാണ് ആയിഷ അസീൻ




ദുബായ് വ്യാപാരരംഗത്തും മറ്റു ഇതര മേഖലകളിലും അനുദിനം നൂതനമായ മാറ്റങ്ങൾ വരുത്തി ലോകത്തെ അതിശയിപ്പിക്കുന്ന "യു.എ.ഇ" ഗവണ്മെന്റ് വിദേശികൾക്ക് നൽകുന്ന "ഗോൾഡൻ വിസ ആയിശ അസീൻ സലീൽ" എന്ന നാലുവയസ്സുകാരിക്ക് ലഭിച്ചു. സലീൽ മുഹമ്മദ്‌ അറഫ അബ്ദുൽ റഹിമാൻ എന്ന ഡോക്ടർ ദമ്പതികളുടെ മകളാണ് ആയിഷ അസീൻ.

ദുബായിലെ സർക്കാർ സേവന ദാതാക്കളായ അൽ ജബീൻ ബിസിനസ്സ് ഹബ്ബാണ് കുട്ടിയുടെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തികരിച്ചത്. വാണിജ്യ പ്രമുഖനും കാസറഗോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ കല്ലട്ട്ര മാഹിൻ ഹാജിയിൽ നിന്നും കുട്ടിയുടെ ബന്ധുക്കൾ ഗോൾഡൻ വിസ ഏറ്റുവാങ്ങി. അൽ ജബീൻ ബിസിനസ്സ് ഹബ്ബ് പ്രതിനിധി സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ. ഷാഹിന യുശ്ര,ബുഷ്‌റ എന്നിവർ സംബന്ധിച്ചു.

No comments