പുതിയ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞു, വാക്ക് പാലിച്ചില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പുതിയ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞു, വാക്ക് പാലിച്ചില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പബ്ജി കളിക്കാനായി പുതിയ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
ജയ്പൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജയ്പൂരിലെ സോഡാലയില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പബ്ജി കളിക്കാനായി പുതിയ ഫോണ്‍ വാങ്ങിനല്‍കാത്തതില്‍ മനം നൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പ്ലസ് ടു പരീക്ഷ കഴിഞ്ഞാല്‍ പുതിയ ഫോണ്‍ വാങ്ങി നല്‍കാമെന്ന് വീട്ടുകാര്‍ വാഗ്ദാനം നല്‍കിയിരുന്നു. തന്റെ ജന്മദിനത്തിന് ഫോണ്‍ വാങ്ങി നല്‍കണം എന്നായിരുന്നു കുട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ലഭിക്കാതായതോടെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ജയ്പൂര്‍ പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ ഗുപ്ത പറഞ്ഞു.
No comments