Breaking News

മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ നാടിനെ മുൾമുനയിൽ നിർത്തിയ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച്കൊന്നു

 മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ നാടിനെ മുൾമുനയിൽ നിർത്തിയ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച്കൊന്നു

◼️ വെടിവെച്ചത് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ




കാസർഗോഡ് ജില്ലയിലെ അൻപതാമത്തെ കാട്ട് പന്നിയെ വെടിവെച്ച്കൊന്നു. ഡിവിഷണൽഫോറസ്റ്റ് ഓഫീസർ പി.ധനേഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഇന്ന് പുലർച്ചെ മുളിയാർ പഞ്ചായത്തിലെ നുസ്രത്ത് നഗറിൽ വെച്ച് വനം-വന്യജീവിവകുപ്പ്ഷൂട്ടർബി.അബ്ദുൾഗ്ഫൂർ വെടിവെച്ച്കൊന്നു.

ജില്ലയിൽ ഇത് വരെ കൊല്ലപ്പെട്ട കാട്ട് പന്നികളുടെ എണ്ണം അൻപതായി.ഒരു റൗണ്ട് വെടി വെച്ചപ്പോൾ പന്നി ഷൂട്ടർക്ക് നേരെ തിരിയുകയും അക്രമിക്കാൻ മുതിരുകയും തന്ത്രപൂർവ്വമായ നീക്കത്തിലൂടെ, ഉടൻ വീണ്ടും വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു.

കാട്ട് പന്നിക്ക് രണ്ടര ക്വിന്റൽ തൂക്കം വരുമെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞു. റെയ്ഞ്ച് ഓഫീസർ സോളമൻജോർജ്, ഫോറസ്റ്റ് ഓഫീസർമ്മാരായ എൻ.വി സത്യൽ, കെ.ജയകുമാർ,എം.പിരാജു, ബീറ്റ്ഓഫീസർ കമറുന്നിസ്സ ,ഗോഗുൽ ദാസ്ആർ.ആർ.ട്ടി അംഗങ്ങളായ അബുല്ലകുഞ്ഞി കുളത്തൂർ,സനൽ,ലൈജു, രാജൻ,വിജയൻ, ലോഹി,സുധീഷ്,നിവേദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

No comments