Breaking News

റോക്കി ഭായ് ഇന്ന് പ്രേക്ഷകരിലേക്ക്; ആവേശം കൂട്ടാൻ ''രണ ധീരാ..'' ഗാനവും

 റോക്കി ഭായ് ഇന്ന് പ്രേക്ഷകരിലേക്ക്; ആവേശം കൂട്ടാൻ ''രണ ധീരാ..'' ഗാനവും

''ഒന്നാം അധ്യായത്തിന്റെ വിജയം രണ്ടാം അധ്യായത്തിനായുള്ള ബജറ്റ് വർദ്ധിപ്പിക്കാനുള്ള വഴികൂടിയായിരുന്നു''



കെജിഎഫിന്റെ പോർക്കളത്തിലേക്ക് ഇന്ന് റോക്കി ഭായ് ഇറങ്ങുകയാണ്. രാജ്യമെമ്പാടുമുള്ള ആരാധാകർ അക്ഷമരായി കാത്തിരിക്കുന്ന 'കെജിഎഫ് ചാപ്റ്റര്‍ 2' തിയേറ്ററുകൾ കീഴടക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നു. പ്രേക്ഷർക്ക് കൂടുതൽ ആവേശം പകരാൻ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി ഇന്ന് അണിയറ പ്രവർത്തകർ പുറത്തു വിടുകയും ചെയ്തിരുന്നു.'രണ ധീരാ..' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത മണിക്കൂറുകൾ പിന്നിടുമ്പോൾ, ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതുവരെ നേടിയിരിക്കുന്നത്. ഗാനം ട്രെൻഡിങ്ങിലാണ്. കന്നഡ സിനിമ മേഖലയിൽ ഇത്രയും വലിയ വരവേൽപ്പ് ലഭിക്കുന്ന ആദ്യ ചിത്രം എന്ന റെക്കോർഡ് കൂടി കെജിഎഫ് നേടിക്കഴിഞ്ഞു.

2014 പകുതിയോടെ ആരംഭിച്ച കെജിഎഫിന്റെ യാത്ര നാളെ അതിന്റെ പൂർണതയിലേക്ക് കടക്കുമ്പോൾ, ഒരു കന്നഡ സിനിമയായി മാത്രം ആരംഭിച്ച ചിത്രം ഇന്ത്യൻ സിനിമയായി മാറിയതിന്റെ സന്തോഷത്തിലാണ് സംവിധായകൻ പ്രശാന്ത് നീൽ. കോളാർ ഗോൾഡ് ഫീൽഡ്' എന്ന കെജിഎഫ്, ആദ്യം ഒരു സിനിമയാക്കാനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ തിരക്കഥയെ രണ്ട് ഭാഗങ്ങളായി വിഭജിക്കാൻ കഴിയുമെന്ന് പിന്നീടാണ് മനസിലാക്കിയത് എന്ന് പ്രശാന്ത് പറയുന്നു. ഒന്നാം അധ്യായത്തിന്റെ വിജയം രണ്ടാം അധ്യായത്തിനായുള്ള ബജറ്റ് വർദ്ധിപ്പിക്കാനുള്ള വഴികൂടിയായിരുന്നു. ഞങ്ങൾ ഒരു കന്നഡ സിനിമയായി തുടങ്ങിയത് പിന്നീട്‌ ഒരു ഇന്ത്യൻ സിനിമയായി അവസാനിക്കുന്നതാണ് കണ്ടത്. ഞങ്ങൾ തികച്ചും വ്യത്യസ്തമായ ഒന്നും ഇതിൽ ചെയ്തിട്ടില്ല, സിനിമയുടെ പ്രധാന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സിനിമയുടെ രണ്ടാം അധ്യായത്തിലാണ് കാണിക്കുന്നത്. ഒരു ഗുണ്ടാസംഘത്തിന്റെ കഥ എന്നതിലുപരി, കെജിഎഫ് 2 തനിക്ക് ലളിതമായ ഒരു അമ്മയുടെ മകന്റെ കഥയാണ് എന്ന് പ്രശാന്ത് പറയുന്നു.

ചിത്രത്തിലെ ഗാനങ്ങളും ബിജിഎമും തിയേറ്ററുകളിൽ അനുഭവിച്ചറിയേണ്ടാതാണ്. ഇന്ന് ഇറങ്ങിയ ഓരോ ഗാനത്തിൽ നിന്നും ട്രെയ്‌ലർ ടീസറുകളിൽ നിന്നും മനസിലാകും. രവി ബസ്‍റുവാണ് ചിത്രത്തിനായ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മോഹൻ കൃഷ്‍ണ, അൻവര്‍ സാദത്ത്, എം ടി ശ്രുതികാന്ത്, വിപിൻ സേവ്യര്‍, പ്രകാശ് മഹാദേവൻ, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജൻ എന്നിവരാണ് 'സുല്‍ത്താന' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സുധാംശു ആണ് ചിത്രത്തിനായി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലടക്കമുള്ള ഭാഷകളില്‍ ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിട്ടുണ്ട്. വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ് 2' ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഉജ്വല്‍ കുല്‍ക്കര്‍ണി.

No comments