Breaking News

രത്നാകരൻ സർ പടിയിറങ്ങുമ്പോൾ റഫീഖ് എ ബി✍🏻

 രത്നാകരൻ സർ പടിയിറങ്ങുമ്പോൾ

റഫീഖ് എ ബി✍🏻



ഒരുപാട് ഉദ്യോഗസ്ഥർ മാറി മാറി ജോലി ചെയ്ത ഒരു സ്റ്റേഷനാണ് ആദൂർ പോലീസ് സ്റ്റേഷൻ,ഒരുപാട് ഉദ്യോഗസ്ഥരെ നേരിൽ പരിചയപ്പെടാനും അവരുമായി നല്ലൊരു സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കാനും അന്നും ഇന്നും ഈ വിനീതന് സാധിച്ചിട്ടുണ്ട്.

 ഈ അടുത്ത കാലത്ത് ഏകദേശം രണ്ട് വർഷം മുൻപാണ് ആദൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായി പ്രിയ രത്നാകരൻ സാർ ചുമതലയേൽകുന്നത്,
അതിന് എത്രയോ മുൻപേ സാറുമായി നീണ്ടകാലത്തെ ബന്ധമുണ്ട്.


സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസംവിധാനമാണ് പോലീസ്, അതുകൊണ്ടുതന്നെ മറ്റേത് ഉദ്യോഗത്തെക്കാൾ ഏറെ പോലീസുകാർക്ക് സമൂഹത്തിനിടയിൽ ഉന്നത സ്ഥാനമുണ്ട്..

 തനിക്ക് മുന്നിലെത്തുന്ന ഏതൊരു വിഷയത്തെയും അനുഭാവപൂർവ്വം കേൾക്കുകയും അതിന് ആവശ്യമായ പരിഹാര നടപടി കൈക്കൊള്ളുകയും,നീതിനടപ്പിലാക്കുകയും ചെയ്യുന്ന സമർത്ഥനായ ഉദ്യോഗസ്ഥനാണ് രത്നാകാരൻ സർ.

 അദ്ദേഹം സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ കാലയളവിൽ ആദൂർ സ്റ്റേഷൻ പരിധിയിലെ നിയമ പരിപാലനത്തിലെ തികവും മികവും ആ കഴിവിനെ തുറന്നുകാട്ടുന്നു..
 ന്യായമായ വിഷയങ്ങളോട് കാട്ടുന്ന മൃദുസമീപനവും അന്യായങ്ങളോട് കാട്ടുന്ന മുഖം തിരിവും എടുത്തു പറയേണ്ടത് തന്നെ..


 എന്തിരുന്നാലും നീണ്ടകാലത്തെ പോലീസ് സേവനത്തിൽ നിന്നും പ്രിയ രത്നാകരൻ സാർ പടിയിറങ്ങുകയാണ്,
താൻ അണിഞ്ഞ കാക്കിയോടും,തൊപ്പിയോടും,സമർപ്പിതമായിരുന്ന സ്ഥാനത്തോടും നൂറ് ശതമാനവും കൂറ് പുലർത്തിക്കൊണ്ട് തന്നെ..
 
താൻ മുൻപ് കോൺസ്റ്റബിളായി ജോലി ചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ എസ് ഐ ആയുള്ള അവസാന പടിയിറക്കം എന്നൊരു പ്രത്യേകതയും ബഹു രത്നാകരൻ സാറിന് പറയാനുണ്ട്..


സാറിന്റെ ഭാവി ജീവിതത്തിൽ സൗഖ്യമുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു...

രത്നാകരൻ സാറിന് സ്നേഹത്തിൽ ചാലിച്ച യാത്രാ മംഗളം..

No comments