Breaking News

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയ്ക് ചെക്ക് കൈമാറി

 മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേനയ്ക് ചെക്ക് കൈമാറി




ഒരു ദിനം ഒരു വാർഡ് എന്ന നിലയിൽ ജൂലൈ മാസത്തിൽ മൊഗ്രാൽ പുത്തൂർ ഹരിതകർമസേന പ്രവർത്തനം മികച്ചതായി. മുഴുവൻ കടകളിലും വീടുകളിലും സന്ദർശനം നടത്തിയതിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ MCF ലേക്ക് എത്തിക്കുകയും ക്‌ളീൻ കേരള കമ്പനിക്ക് കൈമാറാൻ ഒരുങ്ങുകയാണ്. പ്രവർത്തനത്തിന്റെ ഭാഗമായി ലഭിച്ച യൂസർഫീ ഇനത്തിൽ ഹരിതകർമസേനയ്ക് നൽകേണ്ട ഓണറേറിയം ചെക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സമീറ ഫൈസൽ ഹരിതകർമസേന പ്രസിഡണ്ട്‌, സെക്രട്ടറി എന്നിവർക്ക് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ മുജീബ് കമ്പാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസാർ കുളങ്ങര,, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രമീള മജൽ, മറ്റു ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി ശ്രീമതി. ഷിജി, വി. ഇ. ഒ പ്രമോദ്. സി എന്നിവർ സന്നിഹിതരായി.

No comments