ന്യൂ ഇന്ത്യ ലിറ്ററസി മിഷൻ പദ്ധതി: മുളിയാറിൽ വാർഡുതലത്തിൽ തുടക്കമായി
ന്യൂ ഇന്ത്യ ലിറ്ററസി മിഷൻ പദ്ധതി: മുളിയാറിൽ വാർഡുതലത്തിൽ തുടക്കമായി
മുളിയാർ: സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി മിഷൻ പരിപാടിക്ക് മുളിയാർ പഞ്ചായത്തിലെ വാർഡുകളിൽ തുടക്കമായി.
ബോവിക്കാനം വാർഡിൽ ബേർക്ക എസ്.സി. കോളനിയിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി ശൈലജ അദ്ധ്യക്ഷതവഹിച്ചു.
ആർ.പി.മാരായ
ശ്രീ പ്രിയ, രേഖ നേതൃത്വം നൽകി. കമല,സുന്ദരി, സരോജിനി, ചന്ദ്രാവതി തുടങ്ങിയവർ സംബ ന്ധിച്ചു.
മല്ലം മൂന്നാം വാർഡ് തല ഉൽഘാടനം മല്ലം ഖാലിദിന്റെ വീട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് ഉൽഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് റിഷാന കെ.സി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ മറിയംബി സ്വാഗതം പറഞ്ഞു. വാർഡ് തല ആർ പി മാരായ ജോതി അമ്മംങ്കോട്, ശ്രീരേഖ തെജസ് കോളനി എന്നിവർ സംസാരിച്ചു.
പഠിതാക്കളായ നാരയണി മല്ലം , ആസ്യയമ്മ, മല്ലം , യസോദ മല്ലം , ആയിഷ മല്ലം എന്നിവർ സംബന്ധിച്ചു.
പൊവ്വൽ 15ആം വാർഡ് ഉത്ഘാടനം ഗ്രാമ പഞ്ചായത്തംഗം നബീസ സത്താർ നിർവഹിച്ചു
No comments