ചിന്താ ജെറോമിൻ്റെ വാദം പൊളിയുന്നു, ശമ്പള കുടിശ്ശിക 8.50 ലക്ഷം; ഉത്തരവ് പുറത്തിറക്കി
ചിന്താ ജെറോമിൻ്റെ വാദം പൊളിയുന്നു, ശമ്പള കുടിശ്ശിക 8.50 ലക്ഷം; ഉത്തരവ് പുറത്തിറക്കി
ശമ്പള കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത സർക്കാരിന് കത്തെഴുതിയിരുന്നു
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചിന്താ ജെറോമിന് ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുൻ കാല പ്രാബ്യത്തോടെയാണ് ശമ്പള വർധനവ് എന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിവാദ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം ശിവശങ്കറാണ് ഉത്തരവിറക്കിയത്. നേരത്തെ ചിന്തയ്ക്ക 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഇത്ഇ മുൻകാല പ്രാബല്യത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയതിലൂടെ 8.50 ലക്ഷം രൂപ ചിന്തക്ക് ലഭിക്കുക. ശമ്പള കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത സർക്കാരിന് കത്തെഴുതിയിരുന്നു.
2017 ജനുവരി ആറ് മുതൽ 2018 മെയ് 26 വരെയുള്ള ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലഘട്ടത്തിൽ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. 2018 മെയ് 26 മുതൽ തന്നെ ഒരു ലക്ഷം രൂപയായി ഉയർത്തിയിരുന്നു. യുവജന കമ്മീഷൻ അധ്യക്ഷയായി നിയമിതയായതു മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അതുകൊണ്ട് 4.10.16 മുതല്‍ 25.5.18 വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈപറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരമുള്ള ശമ്പളവും തമ്മിലുള്ള കുടിശ്ശികയും അനുവദിക്കണമെന്നായിരുന്നു ചിന്ത സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് ചിന്താ ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി നൽകിയത് വളരെ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരു കത്തുണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന ഉത്തരവിലെ വിവരങ്ങൾ ചിന്തയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ്.

No comments