പൊവ്വൽ ഷോക്ക് ബോയ്സ് ക്ലബിനെ നയിക്കാൻ പുതിയ സാരഥികൾ
പൊവ്വൽ ഷോക്ക് ബോയ്സ് ക്ലബിനെ നയിക്കാൻ പുതിയ സാരഥികൾ
പൊവ്വൽ: നാടിന്റെ കലാകായിക, ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ പൊവ്വൽ ഷോക്ക് ബോയ്സ് ക്ലബ് 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് ഓഫീസിൽ വച്ച് ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രസിഡന്റായി യാസർ അറഫാത്തി നെയും ജനറൽ സെക്രട്ടറിയായി നാസർ അക്യാളി യെയും ക്ലബ്ബിന്റെ ട്രഷററായി ശരീഫ് ചാൽക്കരയെയും തിരഞ്ഞെടുത്തു. മുളിയാർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പൊവ്വലിൽ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുള്ള ഓപ്പൺ ജിംനേഷ്യം വേണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

No comments