ചരിത്രപ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസിന് ജനുവരി 20 ന് തുടക്കമാവും
ചരിത്രപ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസിന് ജനുവരി 20 ന് തുടക്കമാവും
ബോവിക്കാനം: പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസ് നേർച്ച ബാഫഖി തങ്ങൾ നഗറിൽ 20 ന് വെള്ളിയാഴ്ച തുടക്കം കുറിക്കും.28 നാണ് പരിസമാപ്തി. ജുമുഅ നിസ്കാരത്തിന് ശേഷം സ്വാഗത സംഘം ചെയർമാൻ ബി.മുഹമ്മദ് അഷ്റഫ് പതാക ഉയർത്തും. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. രാത്രി ഏഴിന് കിഴൂർ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കൺവീനർ ബി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും.
ജമാഅത്ത് ഖത്വീബ്
സി.പി.സുലൈമാൻ അൽ ഖാസിമി പ്രഭാ ഷണം നടത്തും. ബോവിക്കാനം
ജമാഅത്ത് ഖത്വീബ് അഷ്റഫ് ഇംദാദി, ബാവിക്കര മുഅദ്ധിൻ അബ്ദുൾ ഖാദർ മുസ്ല്യാർ, ട്രഷറർ അബ്ദുൾ റഹിമാൻ മാസ്റ്റർ സംബന്ധിക്കും.
തുടർന്ന് എസ്.എസ്. എൽ സി, പ്ലസ് ടു, സമസ്ത പരീക്ഷാ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ അനുമോദനം സമർ പ്പിക്കും. തുടർന്ന്
ദഫ് മുട്ട് മൽസരം അരങ്ങേറും.വിജയികൾക്ക് ജമാഅത്ത് പ്രസിഡണ്ട്ബി.മുഹമ്മദ് അഷ്റഫ്സമ്മാനദാനം നടത്തും.21 ന് ഹാഫിള് മഷൂദ് സഖാഫി ഗുഢല്ലൂർ പ്രഭാഷണം നടത്തും.

No comments