Breaking News

വാക്കുതര്‍ക്കം കോഴിക്കോട് യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

 വാക്കുതര്‍ക്കം

കോഴിക്കോട് യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു


തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു




കോഴിക്കോട്: വാക്കു തര്‍ക്കത്തിന് പിന്നാലെ യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു. കോഴിക്കോട് കൊയിലാണ്ടിയിലാണ് കൊലപാതകം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും യുവാവും തമ്മില്‍ ട്രെയിനില്‍ വച്ച് വാക്കേറ്റമുണ്ടായി. തര്‍ക്കത്തിന് പിന്നാലെയാണ് യുവാവിനെ പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

No comments