Breaking News

കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

  കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു

 പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി, സ്ഥലത്ത് സംഘർഷാവസ്ഥ



കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കോട്ടയം കണമല ശബരിമല പാതയിലാണ് ദാരുണ സംഭവം. ചാക്കോച്ചൻ പുറത്തേൽ (65) ആണ് മരിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യക്തിയും മരണപെട്ടു.

ആദ്യം മരിച്ചയാള്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. രണ്ടാമത് മരിച്ച വ്യക്തി തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.

കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം. പ്ലാവനാക്കുഴി തോമസിനാണ് ഗുരുതരപരിക്കേറ്റത്.പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റു.

സംഭവത്തിൽ വനപാലകർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പ്രദേശവാസികൾ വാഹനങ്ങൾ തടഞ്ഞു.

No comments