ജില്ലയുടെ വിദ്യാഭ്യാസ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണം എസ് എസ് എഫ്
ജില്ലയുടെ വിദ്യാഭ്യാസ ആരോഗ്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണം
എസ് എസ് എഫ്
ബദിയടുക്ക: കാസറഗോഡ് ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആസുത്രണം ചെയ്യുകയും ജില്ലയിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കുകയും ചെയ്യണമെന്ന് എസ് എസ് എഫ്. ജില്ലയിലെ വിദ്യാഭ്യാസമേഖലയില്‍ വിജയ ശതമാനത്തിന് ആനുപാതികമായ തുടര്‍ പഠന സാഹചര്യം അത്യാവശ്യമാണ്.ക്ലാസ് മുറികളില്‍ കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് പ്രസ്തുത വിഷയത്തിന്റെ യഥാര്‍ത്ഥ പരിഹാരമല്ലന്നും ശാസ്ത്രീയമായ പരിഹാരമാണ് ആവശ്യമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
കാസറഗോഡ് ജില്ലയുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും നിലവില്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ വളരെ കുറവായതിനാല്‍ എഞ്ചിനീയറിംഗ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കേണ്ടത് അത്യാവമാണെന്നും, ജില്ലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തണമെന്നും എസ് എസ് എഫ് കാസറഗോഡ് ജില്ല അനലൈസ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കളത്തൂര്‍ പ്രമേയം അവതരിപ്പിച്ചു.എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സഅദി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കേരള സെക്രട്ടറി ഷുഹൈബ് വായാട് അനലൈസ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രതിനിധികളായ അനീസ് കോഴിക്കോട്,ഫാറൂഖ് പൊസോട്ട്,മുനവ്വിര്‍ അമാനി കണ്ണൂര്‍,അഫ്സല്‍ കോഴിക്കോട് എന്നിവര്‍ അനലൈസ നടപടികള്‍ നിയന്ത്രിച്ചു. വിവിധ റിപ്പോര്‍ട്ടുകള്‍, നടപ്പു പദ്ധതികളുടെ കരട് ആവിഷ്കരണം, ചര്‍ച്ച എന്നിവ നടന്നു.മുഹമ്മദ് നംഷാദ് സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.

No comments