പ്രതികളെ ഒറ്റപ്പെടുത്തുന്നതിന് പകരം വെള്ളപൂശാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് ശ്രമം അപഹാസ്യം: സിപിഐഎം
പ്രതികളെ ഒറ്റപ്പെടുത്തുന്നതിന് പകരം വെള്ളപൂശാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് ശ്രമം അപഹാസ്യം: സിപിഐഎം
പൊവ്വൽ : മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച,സാമൂഹികമായും ധാർമ്മികമായും എല്ലാ കക്ഷി രാഷ്ട്രീയത്തിനുമപ്പുറം നാട് ഒന്നാകെ തീർത്തും ഒറ്റപെടുത്തേണ്ട,
ഭാവി തലമുറയെ അപ്പാടെ ഇല്ലാതാകുന്ന ലഹരി മാഫിയക്കെതിരെ ഉത്തരവാദിത്ത പൂർണമായി ഇടപെടേണ്ടുന്ന വിഷയത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാനും, വിദ്യാർത്ഥിയെ ലഹരിമരുന്ന് നൽകി പീഡനത്തിനിരയാക്കിയ പ്രതികളെ വെള്ള പൂശാനും സംരക്ഷിക്കാനുമുള്ള മുസ്ലിം ലീഗിലെ ചില നേതാക്കളുടെയും അണികളുടെയും തരംതാഴ്ന്ന ശ്രമം അപഹാസ്യമാണെന്ന് സിപിഐഎം പൊവ്വൽ ബെഞ്ച് കോർട് ബ്രാഞ്ച് കുറ്റപ്പെടുത്തി.
വിഷയത്തിലൂന്നി സംസാരിക്കുമ്പോൾ ഊഹത്തിന്റെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെയും പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനക്കും, അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കും പകരം സത്യമുണ്ടെങ്കിൽ അത് വെളിച്ചത്തു കൊണ്ട് വരാൻ ശ്രമിക്കുകയാണ് വേണ്ടത്.
പ്രതി ചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന ലീഗ് പഞ്ചായത്ത് പ്രസിഡണ്ടിനെ ഫോണിലൂടെ നിരന്തരം ബന്ധപ്പെടുന്നവരെയും പ്രതിയെ സംരക്ഷിക്കാനും വെള്ള പൂശാനും ആവുന്ന രീതിയിൽ കരുനീക്കങ്ങൾ നടത്തുന്ന ഒതുക്കൽ കമ്മിറ്റിയെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും മുറപോലെ അറിയുന്നുണ്ട്.
നമ്മുടെ നാട്ടിലെയും വീട്ടിലെയും കുടുംബത്തിലെയും മക്കൾ മാരക ലഹരി മരുന്നിന്റെ വക്താക്കളായി ആരിനാലും ചൂഷണം ചെയ്യപ്പെടാതിരിക്കാൻ നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അത്യധികം ജാഗ്രത പാലിക്കേണ്ടിടത്താണ് മേൽ സൂചിപ്പിച്ച ലീഗ് നേതാക്കളിലെ ചിലർ എന്തൊക്കെയോ പുകമറ സൃഷ്ടിച്ചു വിഷയത്തെ വഴിതിരിച്ച് വിടാനും പരാതിക്കാരനായ കുട്ടിയെ സ്വാധീനിച്ച് മാപ്പർഹിക്കാത്ത ഹീനമായ പ്രവർത്തനങ്ങൾക്കും ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത മുഴുവൻ പ്രതികളെയും മാതൃക പരമായി ശിക്ഷിക്കുന്നത് വരെ സിപിഐഎം പോരാട്ടം തുടരുമെന്നും, കേസിനെ വഴിതിരിച്ചു വിടാനുള്ള ഏത് ശ്രമങ്ങളെയും കരുതിയിരിക്കുന്നതായും സിപിഐഎം പൊവ്വൽ ബെഞ്ച് കോർട് ബ്രാഞ്ച് പ്രസ്താവനയിൽ പറഞ്ഞു.

No comments