Breaking News

'ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ നാടൊരുങ്ങുക..' പൊവ്വലിൽ സിപിഎം പൊതുയോഗവും, ലഹരി വിരുദ്ധ റാലിയും നാളെ

 'ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ നാടൊരുങ്ങുക..'

പൊവ്വലിൽ സിപിഎം പൊതുയോഗവും, ലഹരി വിരുദ്ധ റാലിയും നാളെ



പൊവ്വൽ : ഭാവി തലമുറയെ നശിപ്പിക്കുന്ന ലഹരി മഹാവിപത്തിനെതിരെ നാട്ടുകാരെയും പൊതുജനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് സിപിഐഎം പൊവ്വൽ, ബെഞ്ച് കോർട്,മാസ്തിക്കുണ്ട് ബ്രാഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നാളെ പൊവ്വലിൽ വെച്ച് നടക്കും.

നാട്ടിലെ ഭാവി തലമുറയെ മാരക ലഹരി പദാർത്ഥങ്ങൾ നൽകി വശീകരിച്ച് പല തെറ്റിലേക്കും നിർബന്ധിക്കുന്ന സംഭവ വികാസങ്ങളുടെ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അപകടകരമായ മൗനവും രാഷ്ട്രീയം നോക്കിയുള്ള രഹസ്യ പിന്തുണയും വെള്ളപൂശലും നാടിനാപത്താണെന്നും, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാനുള്ള സിപിഐഎം പോരാട്ടത്തിൽ നാട് അണിനിരക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.

സിപിഐഎമ്മിന്റെ ലോക്കൽ, ഏരിയ കമ്മിറ്റി നേതാക്കൾ പൊതുയോഗത്തിൽ സംബന്ധിക്കും.

No comments