Breaking News

ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍അപകടം 30പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

 ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍അപകടം

30പേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം


തൃശൂര്‍: ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപത്തുവെച്ചാണ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസിന് പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഓര്‍ഡിനറി ബസിന് പിന്നില്‍ ഇടിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാര്‍ക്കാണ് കൂടുതലായി പരിക്കേറ്റത്. പരിക്കേറ്റവരെ ലാല്‍ ആശുപത്രിയിലും മറ്റുമായാണ് പ്രവേശിപ്പിച്ചത്.

അപകടം നടന്നതിന് പിന്നാലെ സംസ്ഥാനപാതയില്‍ വാഹനഗതാഗതം അരമണിക്കൂര്‍ തടസ്സപ്പെട്ടു. പ്രദേശത്ത് ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇതാണ് അപകടകാരണമെന്നും ഇവര്‍ പറയുന്നു.

No comments