Breaking News

101 ആപ്പുകളിൽ അപകടകരമായ മാൽവെയർ; 400 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഭീഷണിയായി 'സ്പിൻഓക്കെ'; ഈ ആപ്പുകൾ ഫോണിൽ ഉള്ളവർ ശ്രദ്ധിക്കുക !

 101 ആപ്പുകളിൽ അപകടകരമായ മാൽവെയർ; 400 ദശലക്ഷത്തിലധികം ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഭീഷണിയായി 'സ്പിൻഓക്കെ'; ഈ ആപ്പുകൾ ഫോണിൽ ഉള്ളവർ ശ്രദ്ധിക്കുക !


ഗൂഗിൾ പ്ലേ സ്റ്റോറിലെ 100-ലധികം ആപ്പുകളിൽ അപകടകാരികളായ മാൽവെയർ കണ്ടെത്തിയതായി ഗവേഷകർ. ബ്ലീപിങ് കമ്പ്യൂട്ടറിനൊപ്പം സഹകരിച്ച ഡോക്ടർ വെബിലെ സുരക്ഷാ ഗവേഷകർ ആണ് ‘സ്പിൻഒക്കെ’ എന്ന പുതിയ സ്പൈവെയർ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിരുന്ന ആപ്പുകളെ ബാധിച്ചതായി കണ്ടെത്തിയത്.

അപകടഭീഷണി ഉയർത്തുന്ന ഈ ആപ്പുകൾ 400 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്‌തു കഴിഞ്ഞു എന്നതാണ് സ്ഥിതിഗതികൾ കൂടുതൽ ആശങ്കാജനകമാക്കുന്നത്. തുടർന്ന് ഈ പ്രശ്‌നങ്ങളെക്കുറിച്ച് ഗൂഗിളിനെ അറിയിക്കുകയും ആപ്പുകൾ നീക്കം ചെയ്യുകയും ചെയ്തു. മാൽവെയർ ബാധിച്ച ആൻഡ്രോയിഡ് ആപ്പുകളുടെ ലിസ്റ്റും ഗവേഷകർ പുറത്തു വിട്ടിട്ടുണ്ട്. മാൽവെയർ ആക്രമണത്തിൽ നിന്ന് ഫോണിനെ സംരക്ഷിക്കാൻ ലിസ്റ്റ് പരിശോധിച്ച് ഇവ ഫോണുകളിൽ നിന്നും ഒഴിവാക്കേണ്ടതാണ്.

ഇതുകൂടാതെ ഉപയോക്താക്കളോട് ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാനും മുൻകരുതലുകൾ എടുക്കാനും ഭാവിയിൽ സമാനമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഗവേഷകർ നിർദ്ദേശിച്ചിട്ടുണ്ട്.

എന്താണ് സ്പിൻഓക്കെ?

ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ദിവസേന റിവാർഡുകൾ നൽകുന്ന മിനിഗെയിമുകളുടെയും മറ്റും രൂപത്തിലാണ് സ്പിൻഓക്കെ എന്ന മാൽവെയർ കയറികൂടുന്നത്. ഒരു തവണ ഫോണിലെത്തിയാൽ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മറ്റും മോഷ്ടിക്കാനും ദൂരെയുള്ള സെർവറിലേക്ക് കൈമാറാനും സാധിക്കും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

No comments