Breaking News

നാരമ്പാടി സെക്ടർ സാഹിത്യോത്സവ് ജൂൺ 24, 25 തീയതികളിൽ മീത്തൽ നെക്രാജയിൽ സ്വാഗതസംഘം നിലവിൽ വന്നു

 നാരമ്പാടി സെക്ടർ സാഹിത്യോത്സവ് ജൂൺ 24, 25 തീയതികളിൽ മീത്തൽ നെക്രാജയിൽ

സ്വാഗതസംഘം നിലവിൽ വന്നു

മുസ്തഫ എരിയ ചെയർമാൻ, മുഹമ്മദ്‌ കുഞ്ഞി സുഹരി കൺവീനർ, ജാഫർ ഐ എൻ ഫിനാൻസ് കൺവീനർ



നാരമ്പാടി - മീത്തൽ നെക്രാജ : മുപ്പത്താമത് SSF നാരമ്പാടി സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപിച്ചു. ജൂൺ 24 25 തിയതികളിൽ മീത്തൽ നെക്രാജ ഇമാം ഗസ്സാലി സെന്ററിൽ ആണ് പരിപാടി. വിപുലമായ സ്വാഗതസംഘവും നിലവിൽ വന്നു. മമ്മിഞ്ഞി ഹാജി, കെ എൻ ഇബ്രാഹിം, വടകര മുഹമ്മദ്‌ ഹാജി, മുഹമ്മദ്‌ ഹാജി ബെള്ളിപ്പാടി എന്നവരാണ് ഉപദേശക സമിതി അംഗങ്ങൾ.
ചെയർമാൻ - മുസ്തഫ എരിയ
കൺവീനർ - മുഹമ്മദ്‌ കുഞ്ഞി സുഹരി. ഫിനാൻസ് കൺവീനർ - ജാഫർ ഐ എൻ. ജോയിന്റ് കൺവീനർ - ജപ്പാൻ അബ്ദുല്ല, ആഷിഫ് സി എച്ച് . വൈസ് ചെയർമാൻ - അഷ്‌റഫ്‌ പി എ, അബ്ദുല്ല ടി കെ. പ്രചരണം - ഹമീദലി മാവിനക്കട്ട, ഇക്ബാൽ ആലങ്കോട്. ഫുഡ്‌ - ഹാസൈനാർ തോട്ടം, ഹനീഫ് ബോംബെ, മുസ്തഫ കട്ടിന്റടി. സ്റ്റേജ് - നിസാർ അൽസനടി, അബ്ദുറഹ്മാൻ. ഗിഫ്റ്റ് - അബൂബക്കർ ഐ എൻ, അഷ്‌റഫ്‌ പി എം. സ്വീകരണം - മുഹമ്മദ്‌ കുഞ്ഞി ആലങ്കോട്, കരീം പാവൂർ. യോഗം ഇബ്രാഹിം കെ എൻ ഉദ്ഘാടനം ചെയ്തു. അൽത്താഫ് ഏണിയാടി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സവാദ് ബാറടുക്ക സ്വാഗതവും മുസ്തഫ എരിയ നന്ദിയും പറഞ്ഞു.

No comments