Breaking News

വിജയത്തിളക്കത്തിൽ ചന്ദ്രയാൻ 3; ഇനി ദൗത്യം ചന്ദ്രനിൽതുടരും, അഭിമാനത്തോടെ ഇന്ത്യ

 വിജയത്തിളക്കത്തിൽ ചന്ദ്രയാൻ 3; ഇനി ദൗത്യം ചന്ദ്രനിൽതുടരും, അഭിമാനത്തോടെ ഇന്ത്യ



മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂർത്തിയാക്കി ഇന്ത്യയുടെ ചന്ദ്രയാന്‍ 3. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. വൈകീട്ട് 5.45 മുതൽ 6.04 വരെ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിലായിരുന്നു ചന്ദ്രയാൻ ദൗത്യം വിജയം കണ്ടത്.

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചായിരുന്നു ലാൻഡിംഗ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്.ചന്ദ്രയാൻ 3 യുടെ വിജയത്തോടെ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്.

ചാന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്ന് ഐഎസ്ആർഓയ്ക്കൊപ്പം ചേർന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്. ചരിത്ര നിമിഷത്തിൽ ‘ഇന്ത്യ ഈസ് ഓൺ ദ മൂൺ’ എന്ന് പറഞ്ഞ ഐഎസ്ആർഒ ചെയർമാൻ, രാജ്യത്തെയും ഞങ്ങളെയും അഭസംബോധന ചെയ്യാൻ മോദിയെ ക്ഷണിച്ചു. ഐഎസ് ആർഒയെ അഭിനന്ദിച്ച പ്രധാനമന്ത്രി

ചന്ദ്രനിൽ ഇനിയും ശാസ്ത്രത്തിന്റെ കണ്ണുകൾ കടന്നു ചെല്ലാത്ത ഇടങ്ങളുണ്ട്. ചാന്ദ്ര മധ്യരേഖ പ്രദേശത്തുനിന്ന് വിഭിന്നമായി, വലിയ ഗർത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുണ്ട് ധ്രുവ പ്രദേശങ്ങളിൽ.

No comments