Breaking News

മയക്ക് മരുന്ന് നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; രണ്ട്‌ പ്രതികൾ കൂടി അറസ്റ്റിൽ

മയക്ക് മരുന്ന് നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; രണ്ട്‌ പ്രതികൾ കൂടി അറസ്റ്റിൽ


മുളിയാർ:
പൊവ്വലിൽ മയക്ക് മരുന്ന് നൽകി വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് യുവാക്കളെ കൂടി ആദൂർ പോസീസ് അറസ്റ്റ് ചെയ്തു. പൊവ്വൽ കോട്ടയ്‌കാടുത്ത് തൈഷീർ (28),മെറൂഫ് (23) എന്നിവരാണ് ആദൂർ ഇൻസ്പെക്ടർ എ.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

 പോലീസിന്റെ ഊർജ്ജിതമായ തിരച്ചിലിൽ 
ബെംഗളൂരു മടിവാളയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും പിടികൂടുന്നത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

പിടിയിലായ തൈഷീർ ആറോളം പോക്സോ കേസിലും, മെഹറൂഫ് മറ്റൊരു കേസിലും പ്രതിയാണ്.
എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്ന് നൽകിയാണ് കുട്ടികളെ തൈഷീർ പീഡിപ്പിച്ചത്.
പല സ്ഥലങ്ങളിലെയും കുട്ടികളെ അതിവിദഗ്ധമായി ഒന്നിച്ച് കൂട്ടി ലഹരി നൽകി വശീകരിച്ചു ആവശ്യക്കാർക്ക് എത്തിക്കുന്നതിൽ പ്രധന പങ്ക് വഹിച്ചത് തൈഷീറാണെന്നാണ് ആദൂർ പോലീസ് പറയുന്നത്.

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ നേരത്തേ 2 പേരെ പോലീസ് പിടികൂടിയിരുന്നു,
ഇതോടെ പോലീസിന്റെ പിടിയിലായവരുടെ എണ്ണം നാലായി.

പൊവ്വലിലെ 14-കാരനാണ് ലഹരി രുചിച്ച് പീഡനത്തിന് ഇരയായത്,
സമാന കേസിൽ പ്രതികളായ 2 ആം വാർഡ് ജനപ്രതിനിധി അടക്കമുള്ളവർ ഒളിവിലാണ്, ഇവർക്കുവേണ്ടിയുള്ള അന്വേഷണവും തിരച്ചിലും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

 ലഹരി വിപത്തിൽ നിന്ന് നാട്ടിൽ വളർന്ന് വരുന്ന ഭാവി തലമുറയെ രക്ഷിക്കാൻ കക്ഷി രാഷ്ട്രീയം മറന്നുള്ള ഒത്തുചേരലാണ് ആവശ്യമെന്ന് നാട്ടുകാർ പറയുന്നു,
മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം, യു.ഡി.എഫ്,ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയിരുന്നു.
 ഇരകൾക്ക് നീതി കിട്ടുന്നത് വരെയും പോരാട്ടം തുടരുമെന്ന് സംഘടന നേതാക്കൾ ടോപ് ടെൻ ന്യൂസിനോട് പറഞ്ഞു.

No comments