ഒഡിഷ ട്രെയിൻ അപകടം മരണം 280 കടന്നു, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു കേരളത്തിൽ നിന്നുൾപ്പെടെ 43 ട്രെയിനുകൾ റദ്ദാക്കി
ഒഡിഷ ട്രെയിൻ അപകടം
മരണം 280 കടന്നു, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
കേരളത്തിൽ നിന്നുൾപ്പെടെ 43 ട്രെയിനുകൾ റദ്ദാക്കി
രാജ്യത്തെ നടക്കിയ ഒഡിഷ ട്രെയിൻ അപകടത്തിൽ ഇതിനോടകം 280 പേർ മരിച്ചതായി റിപ്പോർട്ടുകൾ. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസ് എന്നിവയാണ് കേരളത്തിൽ നിന്നും റദ്ദാക്കിയ ട്രെയിനുകൾ.
രാജ്യവ്യാപകമായി 39 ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. കേരളത്തിലേക്കുള്ള നാല് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ജൂൺ 2 ന് പുറപ്പെട്ട പറ്റ്ന-എറണാകുളം എക്സ്പ്രസും വഴി തിരിച്ചു വിട്ടുതായി റെയിൽവേ അറിയിച്ചു.

No comments