Breaking News

വഴക്കിനിടെ അരുംകൊല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി മകള്‍, അറസ്റ്റ്

 വഴക്കിനിടെ അരുംകൊല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി മകള്‍, അറസ്റ്റ്



ബംഗളൂരു: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച മകള്‍ അറസ്റ്റില്‍. കര്‍ണാടകയിലാണ് സംഭവം.

മുപ്പത്തിയൊന്‍പതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വഴക്കിനിടയില്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

യുവതിയുടെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ വെച്ചാണ് അരും കൊല നടന്നത്. യുവതി വിവാഹിതയാണ്. കൃത്യം നടക്കുന്ന സമയത്ത് യുവതിയുടെ ഭര്‍ത്താവ് ഫ്‌ളാറ്റിലുണ്ടായിരുന്നില്ല.

ഭര്‍തൃമാതാവ് ഫ്‌ലാറ്റിലുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു മുറിയിലായിരുന്ന ഭര്‍തൃമാതാവ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

No comments