Breaking News

ആലൂർ ഏകാധ്യാപക സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി നിഷേധം ബാലാവകാശ ലംഘനം മുസ്ലിം ലീഗ്

 ആലൂർ ഏകാധ്യാപക സ്കൂൾ വിദ്യാർത്ഥികൾക്ക്

ഉച്ചക്കഞ്ഞി നിഷേധം ബാലാവകാശ ലംഘനം

മുസ്ലിം ലീഗ്


ബോവിക്കാനം: ആലൂർ ഏകാധ്യാപക സ്കൂൾ വിദ്യാർത്ഥി കൾക്ക് ഉച്ചക്കഞ്ഞി നിഷേധി ക്കുന്ന അതികൃതരുടെ നിലപാട് ബാലാവകാശ ലംഘനവും വിവേചന പരവുമാണെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായ ത്ത് ഭാരവാഹികളുടെ യോഗംഅഭിപ്രായപ്പെട്ടു.പ്രസ്തുത സ്ഥാപനം അടച്ചു പൂട്ടൻ സർക്കാർ ഉത്തരവിട്ടെങ്കിലും മുസ്ലിം ലീഗ് ഉൾപെടെ സന്നദ്ധ - രാഷ്ടീയ സംഘടനകളു ടെയും ജന പ്രതിനിധി കളുടെ യും നാട്ടുകാരു ടെയും ചെറുത്ത് നിൽപിൻ്റെ യും പ്രക്ഷോഭത്തിൻ്റെ യും ഫലമായിസർക്കാർ പുനഃപരി ശോധിക്കാൻ തീരുമാനി ച്ചെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങാത്ത തിനാൽ വിദ്യാർത്ഥികളും രക്ഷി താക്കളും ആശങ്കയിൽ കഴിയുകയാണ്. അദ്യാപകരുടെ വേതനവും മുടങ്ങി കിടക്കുകയാണ്. അതിനിടെ അദ്ധ്യയന വർഷം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഉച്ചക്കഞ്ഞി നിഷേധി ക്കുന്നത്. ഇത്പ്രതിഷേ ധാർഹമാണ്.യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് ഇൻചാർജ് സിദ്ധീഖ് ബോവിക്കാനം
അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
മാർക്ക്മുഹമ്മദ്,ഹനീഫ പൈക്കം,ബികെ.ഹംസ,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ,നസീർ മുലടുക്കം സംബസിച്ചു.

No comments