ജനവാസ മേഖലയിൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഒരു വർഷംകൂടി നീട്ടി
ജനവാസ മേഖലയിൽ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഒരു വർഷംകൂടി നീട്ടി
കാസർഗോഡ് ജനവാസ മേഘലയിൽ ഇറങ്ങി ജനങ്ങളുടെ ജീവനും,കൃഷിക്കും ഭീഷണി ഉയർത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള സർക്കാർ ഉത്തരവ് ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവായി. തദ്ദേശസ്ഥാപന മേധാവികൾക്കാണ് അധികാരങ്ങൾ കൈമാറിയിരിക്കുന്നത്,
മുളിയാർ ഗ്രാമപഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ കാട്ട് പന്നിശല്യം നിലവിൽ അതിരൂക്ഷമാണ്.
ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ ആലൂറിൽ കഴിഞ്ഞ ആഴ്ച രണ്ട്പേർക്ക് കാട്ടുപന്നി ആക്രമണം മൂലം പരിക്ക് പറ്റിയിരുന്നു.

No comments