Breaking News

ഇന്ന് നഷ്ടമായത് രണ്ട് വിക്കറ്റുകള്‍ മാത്രം! ഓവലില്‍ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്; ഇന്ത്യ പ്രതിരോധത്തില്‍

 ഇന്ന് നഷ്ടമായത് രണ്ട് വിക്കറ്റുകള്‍ മാത്രം! ഓവലില്‍ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്; ഇന്ത്യ പ്രതിരോധത്തില്‍


ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗില്‍ ഓസ്ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. നാലാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍ 374 റണ്‍സിന്റെ ലീഡുണ്ട് ഓസീസിന്. അലക്‌സ് ക്യാരി (41), മിച്ചല്‍ സ്റ്റാര്‍ക്ക് (11) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയിത്. ഓസീസിന്റെ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

ഇന്ന് ആദ്യ സെഷനില്‍ നഷ്ടമായത് രണ്ട് വിക്കറ്റ്


നാലിന് 123 എന്ന നിലയിലാണ് ഓസീസ് നാലാംദിനം ആരംഭിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (41), കാമറൂണ്‍ ഗ്രീന്‍ (25) എന്നിവുടെ വിക്കറ്റുകളും ഓസീസിന് ഇന്ന് നഷ്ടമായി. ലബുഷെയ്‌നെ ഉമേഷ് യാദവ് സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചു. ഗ്രീന്‍ ജഡേജയുടെ പന്തില്‍ ബൗള്‍ഡായി.

പറയാനിറങ്ങിയ ഇന്ത്യ ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് നല്ല തുടക്കമാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് രോഹിത് ശര്‍മ തുടങ്ങിയത്. കമിന്‍സിനെ ഗില്ലും പിന്നാലെ സ്റ്റാര്‍ക്കിനെ വീണ്ടും രോഹിത്തും ബൗണ്ടറി കടത്തിയതോടെ ഇന്ത്യ ആവേശത്തിലായി. എന്നാല്‍ ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറില്‍ ഗില്‍ കമിന്‍സിനെ ബൗണ്ടറി കടത്തിയതിന് പിന്നാലെ രോഹിത് ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 26 പന്തില്‍ 15 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സംഭാവന. അടുത്ത ഓവറില്‍ സ്‌കോട് ബോളന്‍ഡിന്റെ ഓഫ് സ്റ്റംപിലെത്തിയ പന്ത് ലീവ് ചെയ്ത ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്റെ മിഡില്‍ സ്റ്റംപിളക്കി. അടുത്തടുത്ത ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ 30-2ലേക്ക് വീണ ഇന്ത്യ പതറി.  

കോലിയും പൂജാരയും നിരാശപ്പെടുത്തി

നാലാം നമ്പറിലെത്തിയ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 37ല്‍ എത്തിച്ച് ചായക്ക് പിരിഞ്ഞു. എന്നാല്‍ ചായക്ക് പിന്നാലെ ഗില്‍ പുറത്തായതിന്റെ ആക്ഷന്‍ റീപ്ലേ പോലെ കാമറൂണ്‍ ഗ്രീനിന്റെ ലീവ് ചെയ്ത പന്തില്‍ ചേതേശ്വര്‍ പൂജാര ബൗള്‍ഡായി.14 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. വിരാട് കോലി പിടിച്ചു നില്‍ക്കുമെന്ന് കരുതിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സില്‍ കോലി സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. 14 റണ്‍സായിരുന്നു കോലി നേടിയത്

No comments