Breaking News

ബി.ഉമ്മറിന്റെ വിയോഗത്തിന് കാൽനൂറ്റാണ്ട് മുസ്ലിം ലീഗ് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു ബോവിക്കാനം ജമാഅത്ത് ഖത്വീബ് അശ്രഫ് ഇംദാദി പ്രാർത്ഥനക്ക് നേതൃത്വം നൽകി

 ബി.ഉമ്മറിന്റെ വിയോഗത്തിന് കാൽനൂറ്റാണ്ട്

മുസ്ലിം ലീഗ് പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു

ബോവിക്കാനം ജമാഅത്ത് ഖത്വീബ് അശ്രഫ് ഇംദാദി 
പ്രാർത്ഥനക്ക് നേതൃത്വം നൽകി



മുളിയാർ: മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി, മുളിയാർ ഗ്രാമ 
പഞ്ചായത്ത് പ്രസിഡണ്ട്, 
ബോവിക്കാനം ജമാഅത്ത് 
പ്രസിഡണ്ട് തുടങ്ങിയ പദവികൾ 
വഹിച്ച ബി.ഉമ്മറിൻ്റെ 
വിയോഗത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായി.

സ്മരണാർത്ഥം ബോവിക്കാനം പള്ളി ഖബർ സ്ഥാനിൽ പഞ്ചായത്ത് മുസ്ലീം 
ലീഗ് കമ്മിറ്റി പ്രാർത്ഥന
സദസ്സ് സംഘടിപ്പിച്ചു.
പ്രസിഡണ്ട് ഇൻചാർജ്ജ്
സിദ്ധീഖ് ബോവിക്കാനം 
അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് 
സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്വീബ് അശ്രഫ് ഇംദാദി 
പ്രാർത്ഥനക്ക് നേതൃത്വം നൽകി.ജില്ലാ സെക്രട്ടറി എ.ബി.ശാഫി, മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി, ബി.എം. അബൂബക്കർ
എം കെ.അബ്ദുൾ റഹിമാൻ ഹാജി,ഹനീഫ പൈക്കം,ബി.കെ.ഹംസ ആലൂർ,ബിസ്മില്ല 
മുഹമ്മദ്കുഞ്ഞി, അബ്ദുല്ല ഡെൽമ, എം.എസ്. ഷുക്കൂർ,
അബ്ബാസ് കാൾച്ചപ്, അബ്ദുൽ ഖാദർ കുന്നിൽ,അബൂബക്കർ 
ചാപ്പ,കെ.മുഹമ്മദ് കുഞ്ഞി, ഹനീഫ ബോവിക്കാനം,
ബി.കെ.മുഹമ്മദ് കുഞ്ഞി,കംട്ടി മുഹമ്മദ് കുഞ്ഞി,അഷ്റഫ് ദാവൂദിയ,തോണി 
പള്ളം ഹസൈനാർ, അപ്സര അബ്ദുല്ല സംബന്ധിച്ചു.

No comments