ആദം കുഞ്ഞി തളങ്കര ഖത്തർ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ
ആദം കുഞ്ഞി തളങ്കര ഖത്തർ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷൻ
ദോഹ : ഖത്തർ കെഎംസിസി യുടെ പുതിയ കമ്മിറ്റിയുടെ ഉപാധ്യക്ഷനായി ആദം കുഞ്ഞി തളങ്കരയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി നിയമിച്ചു
ഖത്തർ കെഎംസിസിയുടെ വിവിധ പദവികൾ അലങ്കരിച്ച ആദം കുഞ്ഞി സാഹിബ് ഖത്തർ കെഎംസിസിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു.
കാസർഗോഡ് തളങ്കര സ്വദേശിയായ ആദം കുഞ്ഞ് സാഹിബ്
1975 ൽ GMHS തളങ്കര യിൽ പഠിക്കുമ്പോൾ മാതൃ സംഘടനയായ മുസ്ലീംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിലൂടെയാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
എം എസ് എഫിന്റെ തളങ്കര ശാഖാ പ്രസിഡൻറ് ആയിട്ടാണ് സംഘടനയുടെ ഭാരവാഹിത്യത്തിലേക്ക് കടന്നുവരുന്നത് പിന്നീട് ഇങ്ങോട്ട് തളങ്കര ശാഖാ യൂത്ത് ലീഗ് പ്രസിഡൻറ് എംഎസ്എഫ് കാസർഗോഡ് മുൻസിപ്പൽ പ്രസിഡൻറ്
കാസർകോട് മണ്ഡലം എം എസ് എഫ്, സെക്രട്ടറി, വൈസ് പ്രസിഡണ്ട് കാസർഗോഡ് ഗവൺമെൻറ് കോളേജ് എം എസ് എഫ് യൂണിറ്റ് ട്രഷറർ, യൂത്ത് യൂത്ത് ലീഗിൻറെ വൈറ്റ് ഗാർഡ് പരിശീലകൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാഷാ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് , അതിൽ ആകൃഷ്ടനായി ഭാഷാ സമരത്തിൽ സജീവകായി പങ്കെടുത്ത് പലപ്രാവശ്യം അറസ്റ്റ് ഭരിച്ചിട്ടുണ്ട്.
ജീവിത പ്രാരാബ്ധങ്ങൾ ആദം കുഞ്ഞ് സാഹിബിനെ പ്രവാസിയാക്കി മാറ്റിയപ്പോൾ ജീവനുതുല്യം സ്നേഹിക്കുന്ന സംഘടനയുടെ പോഷക സംഘടനയായ കെഎംസിസിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മറുനാട്ടിലും അദ്ദേഹം സജീവമായി നിലകൊണ്ടു,
കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, ജില്ലാ കെഎംസിസിയുടെ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ആദം കുഞ്ഞ് സാഹിബ് നിലവിൽ കാസർഗോഡ് മുസ്ലിം ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയും കാസർഗോഡ് കൂട്ടായ്മയായ ക്യൂട്ടിക് ഖത്തറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ആണ്.
ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യനിഷ്ഠയോടെയും അതിൻറെ പൂർണ്ണതയോടും നിറവേറ്റുന്നതിൽ അതീവ താൽപര്യം കാണിക്കുന്ന ആദം കുഞ്ഞ് സാഹിബിനെ സംസ്ഥാന കെഎംസിസിയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തതിൽ കാസർഗോഡ് ജില്ലാ കെഎംസിസി കാസർഗോഡ് മണ്ഡലം കെഎംസിസി, മറ്റു പഞ്ചായത്ത് കെഎംസിസി കമ്മിറ്റികൾ അഭിനന്ദിക്കുകയും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ മനോഹരമായി നിർവഹിക്കാൻ നാഥൻ കഴിവ് നൽകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു
No comments