ബോവിക്കാനം ബഡ്സ് സ്കൂളിൽ ഫിസിയോ, സ്പീച്ച്, ഒക്കുപേഷൻ തെറാപിസ്റ്റുകളെ നിയമിക്കണം മുസ്ലിം ലീഗ്
ബോവിക്കാനം ബഡ്സ് സ്കൂളിൽ ഫിസിയോ, സ്പീച്ച്, ഒക്കുപേഷൻ തെറാപിസ്റ്റുകളെ നിയമിക്കണം
മുസ്ലിം ലീഗ്
മുളിയാർ: എൻഡോ സൾഫാൻ ബാധിത പട്ടികയിൽപ്പെട്ട മുളിയാർ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തണൽ സ്പെഷ്യൽ ബഡ്സ് സ്കൂളിൽ ഫിസിയോ തെറാപിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, ഒക്കുപേഷൻ തെറാപിസ്റ്റ് എന്നിവരെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തകസമിതി അംഗങ്ങൾ,പോഷക സംഘടന പഞ്ചായത്ത് ഭാരവാഹികൾ, മുസ്ലിം ലീഗ് വാർഡ് ഭാരവാഹി കൾ എന്നിവരുടെ യോഗം ആവശ്യപ്പെട്ടു.
ഖായിദെ മില്ലത്ത് സെൻ്റർ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ്
നിർമ്മാണ ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ തീരുമാനിച്ചു.
പ്രസിഡണ്ട് ഇൻചാർജ്ജ് സിദ്ധീഖ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി
എ.ബി. ശാഫി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം,ബി കെ.ഹംസ ആലൂർ,ബിസ്മില്ല മുഹമ്മദ്കുഞ്ഞി, അബ്ദുല്ല ഡെൽമ, ഖാലിദ് ബെള്ളിപ്പാടി, രമേശൻ മുതലപ്പാറ, ബാതിഷ പൊവ്വൽ, ഖാദർ ആലൂർ,മറിയമ്മ അബ്ദുൽ ഖാദർ, അനീസ മൻസൂർ മല്ലത്ത്, എപി ഹസൈനാർ,അഡ്വ. ജുനൈദ്, എ.ബി.കലാം, അബൂബക്കർ ചാപ്പ,
നബീസ മുഹമ്മദ് കുഞ്ഞി,സുഹറ
ബാലനടുക്കം,എം.എച്ച്. അബ്ദുൽ റഹിമാൻ, മനാഫ് ഇടനീർ, എ.കെ. ഫൈസൽ, ഹമീദ് മല്ലം, അബ്ദുൽ ഖാദർ കുന്നിൽ,ഹംസ പന്നടുക്കം ചോയിസ്, മുസ്തഫ ബിസ്മില്ല,
ബി.എം.അഷ്റഫ്,
ശിഹാബ് ആലുർ, അബ്ദുൾ റഹ്മാൻ ചൊട്ട,സമീർ അല്ലാമ, ഹമീദ് കരമൂല, മുഹമ്മദ് കുഞ്ഞി മല്ലം,ബി.കെ. നിസാർ,അബ്ദുൽ ഖാദർ മുക്രി, ഹമീദ് പോക്കർ,മുസ്തഫ കൊട്ടമൂല, ഹമീദ് ബാവിക്കര, ബികെ. സാനി,അബ്ദുല്ല കുഞ്ഞി മുണ്ടപ്പളളം, മുനീർ പാറ,അസീസ് തൗഫീഖ് നഗർ സംബന്ധിച്ചു.
No comments