Breaking News

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠനക്ലാസും യാത്രയയപ്പും മെയ് 14ന്

 മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ
ഹജ്ജ് പഠനക്ലാസും യാത്രയയപ്പും മെയ് 14ന്




കാസർകോട്:
ജില്ലയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പുറപ്പെടുന്നവർക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് പതിനാല് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കളനാട് കെ.എച്ച് ഹാളിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും നൽകാൻ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

വാർഡ്, പഞ്ചായത്ത്‌ - മുനിസിപ്പൽ, നിയോജക മണ്ഡലം തലങ്ങളിൽ സംഘടന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യമായ പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുന്നതിനായി നിയോജക മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത്‌ - മുനിസിപ്പൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെയും സംഗമം രണ്ട് മേഖലകളിലായി സംഘടിപ്പിക്കാൻ തീരുമാനിച്ചു

മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലങ്ങളുടെ സംഗമം മെയ് 28 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളുടെ സംഗമം മെയ് 30 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഓഫിസിലും സംഘടിപ്പിക്കും
പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പുറപ്പെടുന്ന മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലിക്ക് യോഗം യാത്രയയപ്പ് നൽകി.
കെ.എം.സി.സി നേതാവും ജീവകാരുണ്യ പ്രവർത്തകനും ഗൾഫ് വ്യവസായിയുമായിരുന്ന കാഞ്ഞങ്ങാട്ടെ സി.എച്ച്.അസ്ലമിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ലോകസഭാ തെരഞ്ഞെടുപ്പിൽ യു.ഡി എഫിന് വോട്ട് ചെയ്ത മുഴുവൻ വോട്ടർമാർക്കും അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകർക്കും നേതാക്കൾക്കും ഭാരവാഹികൾക്കും യോഗം നന്ദി രേഖപ്പെടുത്തി

പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
സി.ടി. അഹമ്മദലി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പി.എം. മുനീർ ഹാജി, എം.ബി. യൂസുഫ്, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, അഡ്വ: എൻ.എ. ഖാലിദ്, അബ്ദുൽ റഹ്‌മാൻ വൺഫോർ, എ.ജി.സി. ബഷീർ, എം. അബ്ബാസ്, ടി.സി.എ. റഹ്‌മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.

No comments