എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി ബി എ ആർ എച്ച് എസ് എസ് സ്കൂളിന്റെ അഭിമാന നേട്ടം അഭിനന്ദനങ്ങൾ അർപ്പിച്ചു അൽ അമീൻ യൂത്ത് ഫെഡററേഷൻ ഉപഹാരം കൈമാറി
എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി
ബി എ ആർ എച്ച് എസ് എസ് സ്കൂളിന്റെ അഭിമാന നേട്ടം
അഭിനന്ദനങ്ങൾ അർപ്പിച്ചു അൽ അമീൻ യൂത്ത് ഫെഡററേഷൻ
ഉപഹാരം കൈമാറി
ബോവിക്കാനം : ഈക്കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ ബോവിക്കാനം ബി എ ആർ എച്ച് എസ് എസ്സ് സ്കൂളിന്റെ അഭിമാനനേട്ടത്തിന്റെ ആഘോഷവേളകളിൽ ഭാഗമായി അൽ അമീൻ യൂത്ത് ഫെഡറേഷനും. നാടിന്റെ ഉന്നത വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിൽ ഒരിക്കൽ കൂടി മികവ് പുലർത്തിയ സ്കൂളിന് അൽ അമീൻ യൂത്ത് ഫെഡറേഷൻ ഉപഹാരം കൈമാറി.സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദുമ മണ്ഡലം എം എൽ എ ശ്രീ സിഎച്ച് കുഞ്ഞമ്പു, സ്കൂൾ അധ്യാപകർ പി ടി എ അംഗങ്ങൾ , നാട്ടിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ, സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു. അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രസിഡന്റു കബീർ മുസ്ലിയാർ നഗറും എം എൽ എ യും ചേർന്നു സ്കൂൾ മാനേജർ Gangadharan nair ഉപഹാരം കൈമാറി.
No comments